വചനമേ സ്നേഹാര്‍ദ്ര
വചനമേ സ്നേഹാര്‍ദ്ര ഗാനമായി മാറുകീ
ജീവന്റെ പാഴ്മുളം തണ്ടില്‍
മേഘമേ ഒരു തുള്ളി വെള്ളമായി വീഴുകീ
പിടയുന്ന മനുജനു വേണ്ടി
പിടയുന്ന മനുജനു വേണ്ടി
കിളികളേ അലിവിന്റെ മറുപാട്ടു പാടുകീ
ഓമനക്കുഞ്ഞിനു വേണ്ടി
പൂക്കളേ പൂമെത്ത നീര്‍ത്തുക
വീഥിയിലലയുന്ന പഥികന്നു വേണ്ടീ
പുഴകളേ നിങ്ങളീ മരുഭൂവിലെത്തുക
കനിവിന്റെ മുളകള്‍ക്കു വേണ്ടി
നുരയുന്ന വിദ്വേഷ ലഹരിയില്‍
അറിവിന്റെ പുലരിയായി മാറുക
പാവന പ്രേമമേ
മാതൃവാത്സല്യമേ കണ്ണീര്‍ തുടയ്ക്കുകീ
ഉണ്ണിതന്‍ ദുഃസ്വപ്നരാവില്‍
വിശ്വത്തിലെങ്ങും നിറയും വെളിച്ചമേ
നേരില്‍ നടത്തുകെന്‍ ചിന്താശതങ്ങളെ
നേരില്‍ നടത്തുകെന്‍ ചിന്താശതങ്ങളെ
ജീവിതപ്പൂമരത്തണലിന്റെ കീഴില്‍
ദൈവമേ ഞങ്ങളെ ഒന്നായി നയിക്കുക
മാനവരാശിതന്‍ നന്മയ്ക്കു കൈകോര്‍ത്തു
പാടുവാന്‍ മാത്രമീ സ്നേഹഗാഥ
പാടുവാന്‍ മാത്രമീ സ്നേഹഗാഥ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vachaname snehadra