ഇന്ദ്രനീലരാവുപോലെ
ഇന്ദ്രനീലരാവുപോലെ തരളമായ്
രാഗലോലയാം സന്ധ്യയായ്
പാഴ്മരുഭൂവില്‍ പുതുമഴതൂവും
തിരുഹൃദയം പോലെ
യമുനേ പാടൂ പ്രിയഗീതം
ഇന്ദ്രനീലരാവുപോലെ തരളമായ്
ഇന്ദ്രനീലരാവുപോലെ തരളമായ്
ഈ വേളയില്‍ മധുരോദാരയായ്
പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (2 )
ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില്‍
തേടീ നിന്‍ കാരുണ്യം
നീയരുളിയ തിരുവായ് മൊഴി മധുരംമധുരം
ഇന്ദ്രനീലരാവുപോലെ തരളമായ്
നിന്‍ സാന്ദ്രമാം ചേതോഹാരിയാം
സ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (2)
മാനസം വാചാലമായ്
ആര്‍ദ്രമായ് തേന്‍ ചിന്തുകള്‍
വിടരുന്നൂ വചനങ്ങള്‍
വെൺചന്ദ്രിക വീണൊഴുകിയ കനവിന്‍ പുഴയില്‍
ഇന്ദ്രനീലരാവുപോലെ തരളമായ്
രാഗലോലയാം സന്ധ്യയായ്
പാഴ്മരുഭൂവില്‍ പുതുമഴതൂവും
തിരുഹൃദയം പോലെ
യമുനേ പാടൂ പ്രിയഗീതം
ഇന്ദ്രനീലരാവുപോലെ തരളമായ്
ഇന്ദ്രനീലരാവുപോലെ തരളമായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
indraneela ravupole