കരുണാമയീ ജഗദീശ്വരീ
ആ...ആ
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
കാണിക്കയായ് തൊഴുകൈ നിറയും
കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
അന്നദാനേശ്വരി നീയെന്നെ വളര്‍ത്തി
വിദ്യാനാളം മിഴികളില്‍ നീട്ടി
ശ്രുതിയായെന്നില്‍ തംബുരു മീട്ടി
വീണാനാദം മൊഴികളിലേകി
നന്മ വിളങ്ങും മണിദീപമേന്തി എന്നുമമ്മേ
എന്നുമമ്മേ അടിയനെ നീ
ആത്മപദങ്ങളിലുയര്‍ത്തി
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
കാണിക്കയായ് തൊഴുകൈ നിറയും
കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
എന്തു ഞാനമ്മേ സ്തുതിയായ് പാടും
നാമവും രൂപവും നീ തന്നെയല്ലേ
നൈവേദ്യമായി ഞാനെന്തിനി നല്‍കും
ധനവും ധാന്യവും നീ തന്നെയല്ലേ
സ്നേഹോദാരം തവ മുഖബിംബം സുകൃതമമ്മേ
സുകൃതമമ്മേ അഖിലമമ്മേ
നിന്‍ തിരുമധുരം മാത്രം
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
കാണിക്കയായ് തൊഴുകൈ നിറയും
കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ