മിണ്ടണ്ട മിണ്ടണ്ട

ഹാ ..മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
കണ്ടതും കേട്ടതും കൊണ്ടതും കൊടുത്തതും
കെട്ട് പൊട്ടിച്ചതും ഹേ കിട്ടിയതും കൊണ്ട്
പുഞ്ചക്കളിമേലെ കെട്ടിമാറിഞ്ഞതും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട

ആരാണതിലെ മാറണത്
അങ്ങത്തിലെ മൂരിയാല്ലേ  
മൂരിയാണേങ്കില് കുത്തൂല്ലേ
കുത്തണതപ്പാ കൊമ്പല്ലേ
കൊമ്പല്ലയിത് കുത്തണതല്ലിത് മൂരിയുമല്ലിത് ചേരയുമല്ലിത്
വേലിപത്തലും ചാടിമറഞ്ഞവനാരാണെന്നിപ്പം മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
കണ്ടതും കേട്ടതും കൊണ്ടതും കൊടുത്തതും
കെട്ട് പൊട്ടിച്ചതും കിട്ടിയതും കൊണ്ട്
പുഞ്ചക്കളിമേലെ കെട്ടിമാറിഞ്ഞതും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട

ആരാണ്ടാ പടിക്കെ മുട്ടണത്
കൂട്ട് മറന്നിട്ട് പോയോനോ
കവണം മറഞ്ഞിട്ട് പോയോനോ
ചുണ്ടങ്ങ വാതുക്കെ വെച്ചോനോ
മുണ്ടിന്റെ കോന്തല കയ്യിലെടുക്ക്
മറ്റേ കോന്തല കൈതെലോടക്കി
സരവ്വേരി കല്ലില് തല്ലിയലച്ചപ്പം
പല്ലങ്ങ് പോയത് മിണ്ടണ്ട

മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
കണ്ടതും കേട്ടതും കൊണ്ടതും കൊടുത്തതും
ഹാ കെട്ട് പൊട്ടിച്ചതും കിട്ടിയതും കൊണ്ട്
പുഞ്ചക്കളിമേലെ കെട്ടിമാറിഞ്ഞതും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
ഹേ മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട
മിണ്ടണ്ട മിണ്ടണ്ട കണ്ടവരാരും മിണ്ടണ്ട

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mindanda mindanda

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം