പരാഗമായ് പൊഴിയുന്നു - F
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ
മന്ദംമന്ദം തുള്ളിമഞ്ഞിൽ കുളിരു പെയ്യുന്നു
നിത്യസൗന്ദര്യം കരളിൽ പാതിവിടരുന്നു
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ
ഈ രാത്രിതൻ ജീവരാഗങ്ങളിൽ
പാതിരാപ്പാട്ടിലേ താരിളം ശീലുകൾ
ഈ രാത്രിതൻ ജീവരാഗങ്ങളിൽ
പാതിരാപ്പാട്ടിലേ താരിളം ശീലുകൾ
പൊൻവിരൽപ്പൂ തഴുകിയൊഴുകും ദേവവീണാതന്ത്രിയിൽ
പ്രണയമന്ത്രം കേൾപ്പൂ ഞാൻ
(പരാഗമായ്...)
ഈ യാമവും തരളമീ മൗനവും
ലോലമാം ഈണവും തേടി ഞാൻ വന്നിതാ
ഈ യാമവും തരളമീ മൗനവും
ലോലമാം ഈണവും തേടി ഞാൻ വന്നിതാ
മെല്ലെയഴകിൽ സ്നേഹനാളം
മിഴിതുറന്നു മിഴികളിൽ പൂത്തുലഞ്ഞു താരുണ്യം
(പരാഗമായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paragamaai pozhiyunnu - F
Additional Info
Year:
1997
ഗാനശാഖ: