കണ്ണാടിയാറ്റില്‍ അവൾ

കണ്ണാടിയാറ്റില്‍ അവൾ കനകനിലാവ്
കന്നിക്കിനാവില്‍ അവള്‍ പനിമതിപ്പൂവ്
ഞാനൊന്നു നോക്കുമ്പോള്‍ അവളെന്റെ മനസ്സിലെ
മഞ്ചാടിമറുകുള്ള മാന്‍പേട
കണ്ണാടിയാറ്റില്‍ അവൾ കനകനിലാവ്
കന്നിക്കിനാവില്‍ അവള്‍ പനിമതിപ്പൂവ്

കറുകറെയിരുളിന്റെ കാര്‍കൂന്തല്‍
പുലരിമഞ്ഞിന്റെ ഉടയാട
കരിമണിച്ചെറുതാലി അണിഞ്ഞുവന്നാല്‍
പെണ്ണിനു പൂഞ്ചോലപ്പരുവം
പൂവും പ്രസാദവും ചൂടീ
പൂവും പ്രസാദവും ചൂടീ മൂവന്തിച്ചോപ്പെടുത്തണിഞ്ഞ്
ചന്ദനമഞ്ചലില്‍ ചാഞ്ചാടി
ആതിരരാവിൻ പെണ്ണഴക്

കണ്ണാടിയാറ്റില്‍ അവൾ കനകനിലാവ്
കന്നിക്കിനാവില്‍ അവള്‍ പനിമതിപ്പൂവ്

ഓ .ഓ ഓഹോഹോ ..ഓഹോഹോ ..ഓഹോഹോ

ചിലുചിലെ ചിതറുന്ന മൊഴിമധുരം
പവിഴമിളകുമൊരരഞ്ഞാണം
തിരിഞ്ഞൊന്നു നോക്കുമ്പോള്‍ മണിവീണ
കവിളത്തു തൊടുമ്പോള്‍ കിളിപ്പാട്ട്
ആളലങ്കാരങ്ങളെവിടെ ?
ആളലങ്കാരങ്ങളെവിടെ ആരവം കേള്‍ക്കണ് ദൂരെ
ആവണിക്കുന്നിന്‍ പൂമുടിയില്‍
കണ്ടുതുടങ്ങീ മുത്തുക്കുട

കണ്ണാടിയാറ്റില്‍ അവൾ കനകനിലാവ്
കന്നിക്കിനാവില്‍ അവള്‍ പനിമതിപ്പൂവ്
ഉം..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannaadiyattil avan

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം