ആത്മാവില്‍ തേങ്ങുന്നല്ലോ

ആത്മാവില്‍ തേങ്ങുന്നല്ലോ
ആയിരം നാവുള്ള പുള്ളോര്‍വീണ
കണ്ണീരിന്‍ ചെങ്കടലില്‍ താഴുകയല്ലോ മൂവന്തി
പിന്‍വിളിയോതും കാര്‍ത്തുമ്പീ
ഇങ്ങിനി വരില്ലേ പൂക്കാലം
ആത്മാവില്‍ തേങ്ങുന്നല്ലോ
ആയിരം നാവുള്ള പുള്ളോര്‍വീണ

അറിയാമൊഴികള്‍ പെയ്തൊഴിയുമ്പോള്‍ ഓ
അറിയാമൊഴികള്‍ പെയ്തൊഴിയുമ്പോള്‍
മൗനംപോലും വാചാലം
കാണാക്കനവുകള്‍ വീണുടയുമ്പോള്‍
മിഴികള്‍പോലും വാചാലം
എന്നിനിയുണരും പൂവിളീ
എന്നിനിയുണരും പൂവിളി
എന്നു കാണും പൊന്‍വെയില്‍
മഞ്ഞില വീഴും ജാലകവാതിലില്‍
എന്നിനി നീ വരും
ആത്മാവില്‍ തേങ്ങുന്നല്ലോ
ആയിരം നാവുള്ള പുള്ളോര്‍വീണ
ഉം ..ഉം ..ഉം ..ഉം

മഴമുകിലില്ല താരകളില്ല
അന്തിനിലാവിന്‍ തേനില്ല
താഴ്‌വരയില്ല താമരയില്ല
തെന്നിയകന്നു പൂന്തെന്നല്‍
മായുകയായി മാര്‍ഗഴീ
മായുകയായി മാര്‍ഗഴീ
മാഞ്ഞു കഴിഞ്ഞു പൂക്കളം
ഏഴു നിറങ്ങളിലെഴുതിയതാരീ
കനവിന്‍ പല്ലവി

ആത്മാവില്‍ തേങ്ങുന്നല്ലോ
ആയിരം നാവുള്ള പുള്ളോര്‍വീണ
കണ്ണീരിന്‍ ചെങ്കടലില്‍ താഴുകയല്ലോ മൂവന്തി
പിന്‍വിളിയോതും കാര്‍ത്തുമ്പീ
ഇങ്ങിനി വരില്ലേ പൂക്കാലം
ആത്മാവില്‍ തേങ്ങുന്നല്ലോ
ആയിരം നാവുള്ള പുള്ളോര്‍വീണ
ആയിരം നാവുള്ള പുള്ളോര്‍വീണ
ആയിരം നാവുള്ള പുള്ളോര്‍വീണ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
athmavil thengunnallo

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം