കനകലിപിയിലീയുലകിൻ

കനകലിപിയിലീയുലകിൻ
തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ
വിളറി വിധിയിലാഴുകയോ
സ്വരം ലയം വിങ്ങുകയോ
സ്വയം സ്വയം തേങ്ങുകയോ
കനകലിപിയിലീയുലകിൻ
തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ
വിളറി വിധിയിലാഴുകയോ

ഉള്ളിലുദയ ശോഭയില്‍ പെയ്ത പുലരിയാണു നീ
ജന്മഹരിത വാടിയില്‍ വന്ന ശലഭമാണു നീ
പിന്നെയെന്തിനിങ്ങനെ പകയിലുരുകി മേടയില്‍
പൊള്ളലുള്ള വേനലിന്‍ കനലു ചിതറി പാതയില്‍
വെയില്‍ക്കിളീ മായുകയോ
മുകില്‍ക്കുടം ചോരുകയോ
കനകലിപിയിലീയുലകിൻ
തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ
വിളറി വിധിയിലാഴുകയോ

നല്ല പിറയുമായ് വരും സ്നേഹവചനമാണു നീ
നന്മയരുളിയെന്നുമേ നാദമധുരമാണു നീ
പിന്നെയെന്തിനീ വിധം ഇടറി വഴുതി മാറി നീ
കണ്ടു കണ്ടു നിന്നൊരീ കനവിലഴലു തൂകി നീ
പകൽക്കളം മങ്ങുകയോ ഇരുള്‍ ഘനം കൂടുകയോ

കനകലിപിയിലീയുലകിൻ
തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ
വിളറി വിധിയിലാഴുകയോ
സ്വരം ലയം വിങ്ങുകയോ
സ്വയം സ്വയം തേങ്ങുകയോ
കനകലിപിയിലീയുലകിൻ
തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ
വിളറി വിധിയിലാഴുകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanakalipiyileeyulakil

Additional Info

Year: 
2011
Lyrics Genre: 

അനുബന്ധവർത്തമാനം