തൈമണിമുല്ലേ ചൊല്ലുകയില്ലേ

തൈമണിമുല്ലേ ചൊല്ലുകയില്ലേ
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ
പുല്‍ക്കൊടിമേലേ ഉൾക്കുളിരോടെ
ഞാനുമെന്നുമോർത്തിരിപ്പൂ എന്‍ മാരനെ
മിഴിയിണകളിലവനെഴുതിയ പുലരൊളി വിരിയേ
കരളറകളിലവനരുളിയ മധുമണി നിറയേ
തൈമണിമുല്ലേ ചൊല്ലുകയില്ലേ
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ

ആ ആ ഒഹോഹോ
തനിച്ചിരുന്നാലെനിക്കു നെഞ്ചില്‍ തിടുക്കമാണെന്നും
അവനൊന്നരികില്‍ ഉണ്ടാകാന്‍
നിനക്കുമങ്ങനെയാണെന്നോ
നിന്നിലുള്ള മോഹം മൊട്ടിടുന്ന പോലെ
എന്നിലുള്ള നാണം നാമ്പിടുന്നു മെല്ലെ
നാളുമെണ്ണി ഞാനിരുന്നു പൂവാടിയില്‍
പനിമഴയുടെ ചെറുനറുമണി സുഖമണിയുകയോ
മധുവിധുവിലെ മധുരിമയുടെ കൊതി വളരുകയോ
തൈമണിമുല്ലേ ചൊല്ലുകയില്ലേ
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ

ഒളിച്ചുവെയ്ക്കാനെനിക്കുവയ്യീ സുഖങ്ങളെന്നെന്നും
മനസ്സുപറയുമെപ്പോഴും നിനക്കുമങ്ങനെയാണെന്നോ (2)
സ്നേഹതീരമെങ്ങും പൂവണിഞ്ഞ നേരം
ഉള്ളിലുള്ള തേനോ ഊറുമെന്ന പോലെ
നാളെ വന്നുചേരുമല്ലോ ഒന്നായിടാന്‍
ചൊടിയിണയുടെ നനവറിയണ തൊടുകുറി തരുവാന്‍
മധുവിധുവിലെ മധുരിമയുടെ പുതുമഴ പൊഴിയാന്‍

തൈമണിമുല്ലേ ചൊല്ലുകയില്ലേ
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thaimani munne chollukayille