ചന്തം തികഞ്ഞൊരു പെണ്ണിവള്

തന്തിന താനാ തനനാ തനനാ
തന്തിന താനാ തനനാ തനനാ
തന്തിന താനിനെ താനാ

ചന്തം തികഞ്ഞൊരു പെണ്ണിവള്
ചന്ദനം തോൽക്കണ മെയ്യഴക് (2)
ഇവളൊന്നു ചിരിച്ചാല്‍ ഇവളൊന്നു ചിരിച്ചാല്‍
ചിതറണതൊത്തിരി മുത്ത്
ഒത്തിരി മുത്തു്
ആ ഖൽബിനകത്ത് മൊഹബ്ബത്തിന്‍ മുന്തിരിസത്ത്
മുന്തിരിസത്ത്
ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്ക്‌
ചന്തിരനോ മാരന്‍ ചന്തിരനോ
ചിത്തിരപ്പല്ലക്കിലേറി വരുന്നവന്‍
സൂരിയനോ മണിസൂരിയനോ
നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം
പെണ്ണേ ഇങ്ങനെ നാണിച്ചാലോ
ചന്തം തികഞ്ഞൊരു പെണ്ണിവള്
ചന്ദനം തോൽക്കണ മെയ്യഴക്
പണ്ടൊക്കെപ്പൂമ്പാറ്റച്ചേലോടെ മുറ്റത്ത്
പാറി നടന്ന മിടുക്കിയല്ലേ
പാറി നടന്ന മിടുക്കിയല്ലേ
നോക്കിയിരിക്കുമ്പം കയ്മെയ് വളര്‍ന്നു നീ
ആരാലും മോഹിക്കും പെണ്ണായില്ലേ
ആ ആരാലും മോഹിക്കും പെണ്ണായില്ലേ
ഇന്നു മൊഞ്ചത്തി നിന്നുടെ നെഞ്ചു കുളിരണ
മൈലാഞ്ചി രാവല്ലേ
കണ്ണടയ്ക്കാതെ നീ നേരം വെളുപ്പിക്കും
ആദ്യത്തെ രാവല്ലേ
ഈ ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്ക്‌
ചന്തിരനോ മാരന്‍ ചന്തിരനോ
ചിത്തിരപ്പല്ലക്കിലേറി വരുന്നവന്‍
സൂരിയനോ മണിസൂരിയനോ
നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം
പെണ്ണേ ഇങ്ങനെ നാണിച്ചാലോ

തനനന നാന നാന നാന നാന
തനനന നാന നാന നാന നാന

കണ്ടിട്ടുണ്ടെല്ലാരും എങ്ങാനും നീയൊന്നു
കോപിച്ചാലന്നു കറുത്ത വാവ്
കോപിച്ചാലന്നു കറുത്ത വാവ്
കൊമ്പുമുളച്ച കുറുമ്പത്തിയാണേലും
കുഞ്ഞുമനസ്സുള്ള മാന്‍ കിടാവ്
കുഞ്ഞുമനസ്സുള്ള മാന്‍ കിടാവ്
ഇനി വമ്പത്തി നിന്നെയും
കൂട്ടിലടയ്ക്കാനൊരാളു വരുകില്ലേ
അവനെത്തണതോർക്കുമ്പം പെണ്ണിന്റെ നെഞ്ചില്
ദഫ്ഫു തുടിച്ചില്ലേ
ഈ ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്ക്
ചന്തിരനോ മാരന്‍ ചന്തിരനോ
ചിത്തിരപ്പല്ലക്കിലേറി വരുന്നവന്‍
സൂരിയനോ മണിസൂരിയനോ
നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം
പെണ്ണേ ഇങ്ങനെ നാണിച്ചാലോ
(ചന്തം തികഞ്ഞൊരു പെണ്ണിവള്  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
chantham thikanjoru