എന്റെ പടച്ചവനേ ഇവളെന്തൊരു

കൗമാരക്കൊട്ടാരത്തില്‍ കോളിളക്കം
പഞ്ചാരത്തറവാട്ടില്‍ മൊഞ്ചുള്ള തറവാട്ടില്‍
കുഞ്ഞിപ്പാത്തുമ്മയ്ക്കോ കോരിളക്കം
നേരം വെളുത്തപ്പം നീരിളക്കം
നീരിളക്കം നീരിളക്കം

ഹേയ് എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇത് ചീഞ്ഞൊരു മുന്തിരിയാ
ഇവള്‍ ആരും കണ്ടാല്‍ ആദ്യം വീഴും മോഹിനിയാ
ഒഹോ ഒഹോ
പിന്നെപ്പിന്നമ്മോ കോലം മായുന്നേ
വെട്ടാന്‍ വന്നീടും പോത്തായി മാറുന്നേ(2 )
അയ്യോ അയ്യോ അമ്പമ്പമ്പോ പൊല്ലാപ്പാണന്നേ
എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇത് ചീഞ്ഞൊരു മുന്തിരിയാ

കുഞ്ഞുപൂവു തന്നെയെന്നാല്‍ ഉള്ളു മുള്ളുകളാ
നേരാ ഓ നേരാ ഓ
മഞ്ഞുതുള്ളിപോലെയല്ലാ കാഞ്ഞ തീക്കൊമ്പാ
നേരാ ഓ നേരാ ഓ (2 )
കടമിഴി നീളെ കുടിലതയാ ഓ
കരളറ പൂരെ കൊടുവിഷമാ(2 )
കീശേല്‍ ഏറെ കാശും കൊണ്ടേ നാശം വീശല്ലേ
എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇത് ചീഞ്ഞൊരു മുന്തിരിയാ
ലാലലാലലലാലാ

ആട്ടുതോലണിഞ്ഞു കൂടും മൂത്ത പെണ്‍നരിയാ
പോരാ പോരാ
പാട്ടു വേണ്ട നാക്കിലാകെ കൂര്‍ത്ത കൂരമ്പാ
പോരാ പോരാ(2 )
അരുതരുതാരും ഇനിയരുതേ
അഴകിത് കണ്ടു കുഴയരുതേ(2 )
വയ്യേ വയ്യേ വയ്യാവേലിപ്പെണ്ണേ പോ ദൂരെ

എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇത് ചീഞ്ഞൊരു മുന്തിരിയാ
ഇവള്‍ ആരും കണ്ടാല്‍ ആദ്യം വീഴും മോഹിനിയാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ente padachavane