കോലശ്രീ നാട്ടില്‍ അരിങ്ങോടരേ

കോലശ്രീ നാട്ടില്‍ അരിങ്ങോടരേ
ഏഴങ്കം വെട്ടി ജയിച്ചോനാണേ
പതിനെട്ടു കളരിക്കു് ആശാനാണേ
തൊടുവോർക്കളരിയും ഉണ്ടവർ‌ക്ക്‌
ആനയെ മയക്കുന്ന അരിങ്ങോടരും
ഒരറ്റത്ത് മരുന്നുമേ വെച്ചിരിക്കും
മരപ്പാവ തന്നെയും ഇണങ്ങിപ്പോകും
അവരുടെ മകളും മരുമകളും
വേട്ടുകൊണ്ടാരുമേ പോയിട്ടില്ലാ
വീട്ടിലും തന്നെ ഇരിപ്പല്ലാണേ
മുടിയിന്മേല്‍ കൊടികെട്ടിയ കുഞ്ഞീലി
ഇരുട്ടത്ത് ഒളിമിന്നും കുട്ടിമാണി
ഇങ്ങനെ രണ്ടല്ലോ പെണ്‍കിടാങ്ങള്‍
ഇങ്ങനെ രണ്ടല്ലോ പെണ്‍കിടാങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kolasree nattil aringodare