എന്തിന്നവിടം പറയുന്നച്ഛാ

എന്തിന്നവിടം പറയുന്നച്ഛാ
അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളു
മച്ചുനിയന്‍ ചന്തു ചതിച്ചതാണേ

അങ്കം പിടിച്ച തളര്‍ച്ചയോടെ
ചന്തൂന്റെ മടിയില്‍ തലയുംവച്ച്
ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു
ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണേ

കുത്തുവിളക്കിന്റെ തണ്ടെടുത്തു
കച്ചാ തെരുവിലും നീട്ടി ചന്തു
ഞെട്ടിയുണര്‍ന്നങ്ങു നോക്കുംന്നേരം
അരിങ്ങോടര്‍‌ക്കൂട്ടത്തില്‍ ചാടി ചന്തു

ഇനിയുള്ള കാഴ്ചയും നമ്മള്‍ തമ്മില്‍
ഇനിയുള്ള കാലത്തു കാണുകയില്ല
ചന്തു ചതിച്ച ചതിയാണച്ഛാ
ചന്തു ചതിച്ച ചതിയാണാര്‍ച്ചേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
enthinnavidam parayunnacha

Additional Info