തേനുള്ള പൂവിന്റെ നെഞ്ചം (m)
തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം
കുളിരേന്തി നിൽക്കുന്ന രാവും
കുടമുല്ല ചൂടും നിലാവും
തോഴിക്ക് നേദിച്ചു ഞാനെൻ
വിടരുന്ന വർണ്ണക്കിനാക്കൾ
തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം
കടമിഴിയിൽ കവിതയുമായി ഞാനും
ഒളിയുണരും ചൊടികളുമായി നീയും
തരിവളകൾ കിളിമൊഴിയിൽ പാടി
കവിളിണയിൽ കളഭകണം ചൂടി
കളയരുതിനി സമയം തിരുമധുരം നുകരും
മതിവരെ നിൻ പ്രണയം മനമലരിൽ പകരു
തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം
തോഴിക്ക് നേദിച്ചു ഞാനെൻ
വിടരുന്ന വർണ്ണക്കിനാക്കൾ
തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം
കനവുണരും നിമിഷമിതാ വന്നു
കരളിതളിൽ രതിമധുരം തന്നു
കുളിമാറിൽ വീണലിയാൻ ദാഹം
തിരകരയിൽ പൂണലിയാൻ മോഹം
കഥ പറയും മിഴിയും അഴലകലും മൊഴിയും
ചൊടിമലരിൽ വിരിയും
ലഹരിയിൽ വീണലിയൂ
തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം
കുളിരേന്തി നിൽക്കുന്ന രാവും
കുടമുല്ല ചൂടും നിലാവും
തോഴിക്ക് നേദിച്ചു ഞാനെൻ
വിടരുന്ന വർണ്ണക്കിനാക്കൾ
തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം