കൂട്ടി മുട്ടിയ കണ്ണു

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ് (2 )

കുളിരിന്റെ ജ്വാലയിൽ കുതിരുന്ന രാവിതിൽ
കരളിന്റെ തോണിയിൽ പിടയുന്നു മീനുകൾ
അതു പൊള്ളിയെന്നോ ഉഹും
മതി വന്നുവെന്നോ ഉഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ
(കൂട്ടി മുട്ടിയ കണ്ണു)

ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ
കൊല്ലാതെ കൊല്ലും
നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ (2 )

ഓളച്ചിന്നമോ തെളിയുന്നൊരെൻ മെയ്യിൽ
ഓടിക്കൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ
ജലവേളയിൽ ആടുംനീരിൽ
വലവീശുകയല്ലേ ചേലിൽ
താലിപ്പൂ മീനോഎന്നും സമ്മാനം
(കൂട്ടി മുട്ടിയ കണ്ണു)

വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ
ഇന്നെന്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ (2)

പ്രേമത്തോപ്പിലോ മഴയായി വന്നു നീ
സ്നേഹപാട്ടിലോ പുഴയായി മാറി നീ
നനവുള്ളൊരു മെയ്യോ നിന്റെ
കനലുള്ളൊരു കൈയ്യോ നിന്റെ
ഒന്നിച്ചെന്നാലോ തോരാ തേന്മാരി
(കൂട്ടി മുട്ടിയ കണ്ണു)

SmVs8QeZOow