ചെറു ചെറു ഞാറു

ആയെ ഓ.. ആയെ ഓ ..
ചെറു ചെറു ഞാറു നട്ട വയലേ
വയലിനു പന്തലിട്ട വെയിലേ
വെയിലിനെ മുട്ടിനിന്ന തണലേ
തണലിലു തൊട്ടു തൊട്ടു കുടില്
നിക്കേ നിക്കേ പൂക്കില തുള്ളും പൂങ്കാറ്റേ
നെല്ലറ ചുറ്റിക്കണ്ടാട്ടേ
കൊക്കേ കൊക്കേ പുല്ലുവരമ്പേ വന്നാട്ടേ
ഇത്തിരി മീനോ തിന്നാട്ടെ

ചെറു ചെറു ഞാറു നട്ട വയലേ
വയലിനു പന്തലിട്ട വെയിലേ
വെയിലിനെ മുട്ടിനിന്ന തണലേ
തണലിലു തൊട്ടു തൊട്ടു കുടില്

തെങ്ങും തെങ്ങും തമ്മിലുരുമ്മി
പിന്നേ പിന്നേ കാവടിയാടി
കൊമ്പു കൂർത്ത കരവിരലോടെ
ഒന്നിടയ്ക്ക് താളം കൊട്ടി
താളം കേട്ട് സുഖിച്ചു കിടപ്പൂ
താഴെയടുത്തൊരു സുന്ദരി വഞ്ചി
വഞ്ചി തുഴഞ്ഞു വലഞ്ഞവരേ വാ
കൊഞ്ചു പിടിച്ചു കുഴഞ്ഞവരേ വാ
ആ മോടിയോടെ മേനി കാണാൻ
പച്ചപ്പിൻ പാ മേലേ ഹോയ്
പച്ചപ്പിൻ ചെപ്പിൽ നിന്നും
അയ്യത്തെ തത്തപ്പെണ്ണോ
മെയ്യാകെ ചായം തോണ്ടി
ചീകി മിനുങ്ങുന്നേ
ചീകുമ്പോൾ ചോരച്ചുണ്ടിൽ
നെഞ്ചാടും വഞ്ചിപ്പാട്ടിൻ
ശീലാകെ വീണ്ടും വീണ്ടും
പൊട്ടി മുളയ്ക്കുന്നേ ചൊട്ടയുടയ്ക്കുന്നേ
(ചെറു ചെറു ഞാറു നട്ട വയലേ)

ഞണ്ടും ഞണ്ടും തമ്മിലിറുക്കാൻ
എന്നും പായും തോടുകളെങ്ങും
തോട്ടിലൂടെ ഒഴുകിവരുന്നേ
ഓടി എന്ന കുഞ്ഞൻ വള്ളം
വള്ളം മെല്ലെ ഉലഞ്ഞു കളിപ്പൂ
വെള്ളം നൽകണ കിക്കിളിയോടെ
കിക്കിളി കിക്കിളിയുള്ളൊരു പെണ്ണേ
അക്കരെയക്കരെ നിന്നൊരു പയ്യൻ
വന്നിറങ്ങി കണ്ടു നിന്നെ
നീയെന്തേ നാണിപ്പൂ
നാണത്തിൻ തോണിക്കുള്ളിൽ
ഈണങ്ങൾ മൂളിക്കൊണ്ടേ
കാലത്തെ നാടൻ പെണ്ണോ ചൂണ്ട വലിക്കുന്നേ
ചൂണ്ടേലേ മീനും നീട്ടി ചുണ്ടേലോ കള്ളും കൂട്ടി
സഞ്ചാരി നിന്നെ നെല്ലിൻ നാടു വിളിക്കുന്നേ
മാടി വിളിക്കുന്നേ
(ചെറു ചെറു ഞാറു നട്ട വയലേ)

BCxI8CiBLww