നാളങ്ങള്‍ അണയുമൊരീ

നാളങ്ങള്‍ അണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിര്‍മഴ പെയ്തീടും
കണ്ണാകെ നിറയുമതാലേ
പാട്ടായി പാട്ടായി (2)

മായുന്ന കനവിലെ
പൊന്‍ മണി പ്രാവിന്‍ കണം
ഒന്നൊന്നായി  പറന്നുയരും
ഇന്നെന്റെ പതനവും കാറ്റിന്റെ ചലനവും
പ്രാണന്റെ ചിറകുകളിൽ‍ മീട്ടുവാൻ
പാട്ടായി പാട്ടായി

മൗനം വാഴും ഇരവിലെ നിഴലേ
എന്നില്‍ നിന്നും ദൂരെ മായുമോ
ചിറകിടറുമ്പോള്‍ തീനാളം
മൂടുന്ന കാലം
ഇനിയൊരു പാതി ചാരിയ ജാലകം
ആടുംകാലം മറന്നോ
നെഞ്ചിന്‍ താളം നിലച്ചോ
മാഞ്ഞോ മാഞ്ഞോ
മണ്ണില്‍ ആളും ദീപം മായുന്നോ

നാളങ്ങള്‍ അണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
ഓ മുകിലാകെ കുളിര്‍മഴ പെയ്തീടും
കണ്ണാകെ നിറയുമതാലേ
പാട്ടായി പാട്ടായി
പാട്ടായി പാട്ടായി

gV8C6A00X3o