ദൂരെ ദൂരെ നീങ്ങി മായും തീരമാകെ

ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
നീളെ നീളെ ഓടിയോടി പോരൂ
മേലുകീഴെ കേറിയേറി പോരും നേരം
വവ്വാ വവ്വാ വ വാ 
കുത്തുകോമ കോറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടും കൂട്ടുകൂടും കാലങ്ങള്‍
പൊയ്‌പ്പോയ് പൊയ്‌പ്പോയ് പൊയ്‌പ്പോയി 
പൊയ്‌പ്പോയി 

ആരാരും കാണാതെ പിന്നില്‍ ഞാന്‍ കൂടുന്നേ
കാറ്റായി മാറുന്നു കാതും ഈ കണ്ണും എന്‍മെയ്യും
മുന്നില്‍ പായും ചില നേരം
കാല്‍കള്‍ രണ്ടും തളരുന്നേ
കുത്തുകോമ കോറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടും കൂട്ടുകൂടും കാലങ്ങള്‍
പൊയ്‌പ്പോയ് പൊയ്‌പ്പോയ് പൊയ്‌പ്പോയി 

മായാജാലം പോലെ മിന്നും കോലങ്ങള്‍
പൊങ്ങിയാടി പിന്നിലാകവേ
കൺ‌കള്‍മൂടും മിന്നല്‍ പോലെ മണ്ണില്‍ ചേരുന്നേ
ഇന്നീ ജന്മം താണ്ടും നേരം ഞാനുംമാറുന്നേ
ദൂരെദൂരെ നീങ്ങിമായും തീരമാകെ
മേലുകീഴെ കേറിയേറി പോരും നേരം
കുത്തുകോമ കോറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടും കൂട്ടുകൂടും കാലങ്ങള്‍
പൊയ്‌പ്പോയ് പൊയ്‌പ്പോയി  പൊയ്‌പ്പോയി 

ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
നീളെ നീളെ ഓടിയോടി പോരൂ
മേലുകീഴെ കേറിയേറി പോരും നേരം
വവ്വാവവ്വാ വവ്വ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
doore doore neengi

Additional Info

Year: 
2013

അനുബന്ധവർത്തമാനം