ദൂരെയോ മേഘരാഗം

ആ .... ആ ....
ദൂരെയോ മേഘരാഗം ആർദ്രമാം സ്നേഹതാരം
ഇന്ന് ശോകാന്തമായ് പാടുമീ കുഞ്ഞു വേഴാമ്പലാവുന്നു ഞാന്‍ (2)
തിരി താഴാന്‍ നില്ക്കുന്ന തിങ്കൾ തെല്ലിന്റെ
ഓമൽ പൊന്‍ നാളമേ

ദൂരെയോ മേഘരാഗം ആർദ്രമാം സ്നേഹതാരം

ഉള്ളിൽ പാടുന്ന പാവം പക്ഷിക്ക്
പ്രേമത്തിന്‍ തേന്‍ തുള്ളി നീ തന്നു
സാന്ത്വനം തന്നു ചന്ദനം തന്നു
മാറത്തുറങ്ങാനും നീ വന്നു അനുരാഗ രാഗം ജീവനിൽ ചാലിച്ചൂ
ഞാനോ നിന്റെ പാട്ടിന്‍ പ്രേമമന്ദാരം മോഹിച്ചു പോയ്‌

ദൂരെയോ മേഘരാഗം ആർദ്രമാം സ്നേഹതാരം

നെഞ്ചിൽ വിങ്ങുന്ന നോവിന്‍ കണ്ണീരിൽ
ആശാ പരാഗങ്ങൾ മാഞ്ഞേ പോയ്‌
പൂത്തു നിൽക്കുന്ന രാത്രി വിണ്ണിന്റെ
മൂകാഭിലാഷങ്ങൾ തോർന്നേ പോയ്‌
എവിടേ നിലാവിന്‍ ലോലമാം തൂവലേ(2)
നിന്നെയൊന്നു കാണാന്‍ മാത്രമെപ്പോഴും തേടുന്നു ഞാന്‍

ദൂരെയോ മേഘരാഗം ആർദ്രമാം സ്നേഹതാരം
ഇന്ന് ശോകാന്തമായ് പാടുമീ കുഞ്ഞു വേഴാമ്പലാവുന്നു ഞാന്‍ (2)
തിരി താഴാന്‍ നില്ക്കുന്ന തിങ്കൾ തെല്ലിന്റെ
ഓമൽ പൊന്‍ നാളമേ

ദൂരെയോ മേഘരാഗം ആർദ്രമാം സ്നേഹതാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dooreyo megharaagam