താഴ്വാരം കുങ്കുമം ചോപ്പിച്ച

താഴ്വാരം കുങ്കുമം ചോപ്പിച്ച സായന്തനം
തങ്കമനസിൽ മാലേയ മഴ പാടും ജീവരാഗം
താരാജാലം മായക്കാരാ നിന്നെ തേടുന്നൂ
മോഹാരണ്യം മായക്കാറ്റിൽ ഗാനം ചൂടുന്നു
സ്നേഹാർദ്രമായി ശുഭ രാഗാങ്കണം
മഴ മായും നേരം താഴമ്പൂവിൽ തേടി വരാം
ഇതളാടും മേട്ടിൻ തീരെ ഞാനും കൂടെ വരാം
കുളിരോലും രാവിൽ ആടി കാറ്റിൻ പാട്ടു തരാം
കളിയാട്ട കൂട്ടിൽ പീലിപ്പൂവും ചൂടി വരാം (താഴ്വാരം)

മഞ്ചാടി മുത്തേ നിന്നെ കണ്ണാലേ കാണും നേരം
മയിലാടും പോലെ ഉള്ളിൽ തിരയാട്ടം
ചിങ്കാര ചോപ്പേ നിന്നെ മുത്താരം മുത്തും നേരം
മധു തൂകും പോലെ നെഞ്ചിൽ കുളിരോട്ടം
അകതളിരിതൾ ആലോലം നർത്തനമാടും യാമത്തിൽ
നിന്നോടും ചൊല്ലാതൊരു ആലസ്യം
കുളിരോലും രാവിൽ ആടി കാറ്റിൻ പാട്ടു തരാം
കളിയാട്ട കൂട്ടിൽ പീലിപ്പൂവും ചൂടി വരാം 
(താഴ്വാരം)

ചില്ലോലം കണ്ണിൽ മെല്ലെ മിന്നാരം മിന്നും നേരം
പുഴയോര പൂവിന്നുള്ളിൽ തുടി മേളം
വായാടി പ്രാവെ നിന്നെ ഞാൻ തേടും സന്ധ്യാ നേരം
വഴിയോര കൂടാരത്തിൽ തെളി ദീപം
സുഖകരമൊരു സംഗീതം
ചുംബിതമാകും യാമത്തിൽ
ഇന്നേവരെ ഇല്ലാത്തൊരു ആനന്ദം
മഴമായും നേരം താഴമ്പൂവിൽ തേടി വരാം
ഇതളാടും മേട്ടിൻ തീരെ
ഞാനും കൂടെ വരാം (താഴ്വാരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaazhvaaram kumkumam choppicha

Additional Info

Year: 
2003

അനുബന്ധവർത്തമാനം