നീലക്കുയിലേ

നീലക്കുയിലേ
ഓടക്കുഴലൂതി ഊതി വാ
മാരിത്തളിരേ
പീലിച്ചിറകേറി ഏറി വാ

ശ്രീ യദുകുല മധുരിമയിൽ
നീ അഴകോട് നിറയാമോ
പൂന്തളിരിതൾ ഒഴുകിടുമീ
ശ്രീ വനകല തഴുകാമോ
ശുഭ രാഗ വേദികയിൽ ഏകനാകുമി-
വനാത്മ കാന്തി തരുമോ
(നീലക്കുയിലേ)

മുരളി മൂളുന്നു ഈണം 
ഒരു യമുനയാകുന്നു ഗാനം
പൂങ്കുയിലേ
തരളമാകുന്നു കാലം
വനശലഭമാകുന്നു മോഹം
തേൻ കുയിലേ
നവരസ ഭാവമോടെ ചാരേ വന്നതാരാണു
എന്നോമൽ കനവായി പാടീ ശ്രുതി ലോലം
(നീലക്കുയിലേ)

വിടരുമേകാന്ത താരം
ഇതു ഗഗന വാസന്ത യാമം
പൂങ്കുയിലേ
മദന മഞ്ഞായി മോഹം
സുരസുഗതമാകുന്നു കാവ്യം
തേൻകുയിലേ
ലയപദ താളമോടെ ഓടി വന്നു ആരാരോ
സിന്ദൂര കിളിപോലെ പാടീ മധുരാവിൽ 
(നീലക്കുയിലേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkuyile

Additional Info

Year: 
2003