പുഴ പാടുമീ പാട്ടിൽ

പുഴ പാടുമീ പാട്ടിൽ മഴ മേയുമീ കൂട്ടിൽ
ഒരു പൂവെയിൽ തൂവലായി മാറി നാം
ഇളമാവിലേ കൊമ്പിൽ തളിരാമ്പലിൻ തുമ്പിൽ
ഒരു പീലിവാൽ തുമ്പിയായി പാറി നാം
മാറിൽ നിറഞ്ഞാടും മായാമയൂരം നീ
മാറിൽ നിറഞ്ഞാടും മായാമയൂരം നീ
മഞ്ഞിൽ നാട്ടുമണ്ണിൽ പൂത്ത പൊൻനിലാവു്പോൽ നീ (പുഴ പാടും)

മുത്തണിഞ്ഞ മുല്ലേ നിൻ മൊട്ടെടുത്തുവയ്ക്കാം
എൻ കല്യാണം കൂടുമ്പോൾ ചൂടിടാം,
താലി തന്നു തട്ടാൻ പൊൻ പീലി തന്നു ചൂടാൻ
ഈ മാലയ്ക്കും ചേലയ്ക്കും ചേലില്ലേ
ഞാനെൻ മനസ്സിന്റെ വാതിലിൽ നിന്നെ കണി കണ്ടു് പാടവേ
ഈ വസന്തമോ വർണ്ണ സന്ധ്യയോ പെയ്തൊഴിഞ്ഞു നെഞ്ചിൽ  (പുഴ പാടും)

പട്ടുടുത്ത ചന്തം പൂം പൊട്ടു വച്ച ചന്തം
ഈ കണ്ണാടി ചുണ്ടത്തു് ശിങ്കാരം
കെട്ടഴിഞ്ഞു കൂന്തൽ തൊട്ടുഴിഞ്ഞു തെന്നൽ
ഈ മുത്താരത്തത്തയ്ക്കും പായാരം
ദൂരെ മഴവില്ലിന്നൂയലിൽ ആരേ വരുമിന്നു  രാത്രിയിൽ
നിൻ കിനാക്കളിൽ മിന്നി മായുമീ കുഞ്ഞു താരമല്ലേ (പുഴ പാടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Puzha paadum ee paattil

Additional Info

Year: 
2003

അനുബന്ധവർത്തമാനം