കന്നിക്കാവടിയാടും

കന്നിക്കാവടിയാടും പുതു പൂമാനം
മഞ്ഞൾക്കോടിയുടുക്കും നറു തേൻ തീരം
പുലർകാല സൂര്യനെ വരവേൽക്കാൻ
കണി മഞ്ഞു കാവിലും കളിമേളം
ശ്രുതി തേടിപ്പാടീ ഞാനും കാറ്റും  (കന്നി)

പൂവാലിപ്പയ്യുണ്ടേ പൈമ്പാലിനു പുഴയുണ്ടേ
കുന്നോരം കൂത്താടും ശലഭങ്ങളും
രാത്തിങ്കൾ തെല്ലുണ്ടേ പൂങ്കാറ്റിനു തിരി വയ്ക്കാൻ
മാഞ്ഞാലും മായാത്ത നിറസന്ധ്യയിൽ
വരി നെല്ലിൻ പാടത്തെ വെൺപ്രാവേ
കതിർ കൊത്തി പാറുമ്പം മിണ്ടൂലേ
ആ മേനിയിലാ തൂവലിൽ ആരേ തൊട്ടു (കന്നിക്കാവടി)

സിന്ദൂരച്ചെപ്പുണ്ടേ ചില്ലോല നിലാവുണ്ടേ
ചെമ്മാന പെണ്ണിന്നു നിറം ചാർത്തുവാൻ
മിന്നാര പൊന്നുണ്ടേ മഴനൂലിനുമഴകുണ്ടേ
പൂക്കൈത കാടിന്റെ കളിപ്പൊയ്കയിൽ
മകരപ്പൂ നെയ്യുന്ന മഞ്ഞുണ്ടേ
മനസോരം പാടുന്ന പാട്ടുണ്ടേ
ആ വീണയിൽ അണി വീണയിൽ ആരേ തൊട്ടു (കന്നിക്കാവടി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannikkaavadiyaadum