വാടാമല്ലി പൂവും ചൂടി

വാടാമല്ലി പൂവും ചൂടി പാടും നാടൻ പെണ്ണാളേ ചിറ്റോളം കൊഞ്ചും നേരം
പുന്നാരം ചൊല്ലാനായി കൂടെ പോരാമോ
വാടാമല്ലി പൂവും ചൂടി പാടും നാടൻ പെണ്ണാളേ ചിറ്റോളം കൊഞ്ചും നേരം
പുന്നാരം ചൊല്ലാനായി കൂടെ പോരാമോ

കളിയോടം തുഴയുമ്പം കടക്കണ്ണിനാലെ തേടുന്നതാരെ
കരുമാടി കടവത്തു ചിരിമുത്ത് തൂകി കൂടാമോ ചാരേ
കളമൊഴീ തിത്താരക്കാവിൽ നിന്നെ തേടീ ഞാൻ
വാടാമല്ലി പൂവും ചൂടി പാടും നാടൻ പെണ്ണാളേ ചിറ്റോളം കൊഞ്ചും നേരം
പുന്നാരം ചൊല്ലാനായി കൂടെ പോരാമോ

കായൽ പോലെ ഉണരൂ സ്നേഹമോലും കവിതേ
തൂവൽ മേട്ടിൽ അലിയൂ കൂടു തേടും കലികേ
പുലരൊളിയേ കുളിരഴകേ
കളിവഞ്ചി തുഴയാൻ അരികിലെത്താം
തുണയായി കഴിയാൻ ഒരുങ്ങിയെത്താം
വാടാമല്ലി പൂവും ചൂടി പാടും നാടൻ പെണ്ണാളേ ചിറ്റോളം കൊഞ്ചും നേരം
പുന്നാരം ചൊല്ലാനായി കൂടെ പോരാമോ

ഓ............... ഓ........... ഓ................
ശലഭം പോലെ അലയും മോഹമേറും ഹൃദയം
കടവും താണ്ടി അണയും പാട്ടിലേറും മധുരം
കിളിമൊഴിയേ നിരയഴകേ
തിര പോലെ കഴുകാൻ തിടുക്കമായ്
കരളാകെ നിറയാൻ ഒരുക്കമായ്
വാടാമല്ലി പൂവും ചൂടി പാടും നാടൻ പെണ്ണാളേ ചിറ്റോളം കൊഞ്ചും നേരം
കിന്നാരം ചൊല്ലാനായി കൂടെ പോരാമോ
കളിയോടം തുഴയുമ്പം കടക്കണ്ണിനാലെ തേടുന്നതാരെ
കരുമാടി കടവത്തു ചിരിമുത്ത് ചൂടി കൂടാമോ ചാരേ
കളമൊഴീ തിത്താരക്കാവിൽ നിന്നെ തേടീ ഞാൻ
തിത്താരക്കാവിൽ നിന്നെ തേടീ ഞാൻ
തിത്താരക്കാവിൽ നിന്നെ തേടീ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vadamalli poovum choodi