മഞ്ചാടിപ്പെണ്ണേ വാടീ

മഞ്ചാടിപ്പെണ്ണേ വാടീ കൂടെ കളിക്കാൻ വാടീ

ചാഞ്ചാടിയാടി ചെരിഞ്ഞാടിയാടി

കിന്നാരം ചൊല്ല് ചൊല്ലെടീ

 

പൊട്ടിച്ചിരി കുട്ടിക്കളി

കുട്ടിത്തം കാട്ടും പൂത്തുമ്പീ

ഇട്ടാവട്ടത്തിൽ തൊട്ടു തൊട്ടില്ല

മിന്നാമിനുങ്ങ് വന്നു കുണുങ്ങി നിന്നു

 

ഒളിച്ചേ കണ്ടേ പിടിച്ചേ നിന്നേ

എന്നിട്ടും പിന്നേം ഓടി നീ

ഓല കാറ്റാടീ കാറ്റത്താടി നീ

കണ്ണാരം പൊത്തി നിന്നെ പൊതിഞ്ഞു നിന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manchadi penne vaadi