മാർകഴി മഞ്ഞിൽ

താ താ തെയ്യ് താ ത തെയ്യ്

താ താ തെയ്യ് താ ത തെയ്യ്

മാർകഴി മഞ്ഞിൽ കുളികഴിഞ്ഞ്

മംഗല്യ താലി ചാർത്തിയ

മാധവീ ലതകളീറണിഞ്ഞാടി

 

നീലനിലാ നിലവിളക്കിൻ നിഴലുകൾ നീളെ

താളത്തിൽ കൈകൊട്ടി കളിയാടി

താളത്തിൽ കൈകൊട്ടി കളിയാടി

 

ദശപുഷ്പം ചൂടിയ നോയ്പിൻ നിറവിൽ

അനുപമ ദേവാനുരാഗം

അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ

വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി

 

താളത്തിൽ കുമ്മിയടിക്കാം

മേളത്തിൽ ആടിക്കളിക്കാം

കുന്ദളഭാരമഴിയാതെ കുങ്കുമ ലേപമൊഴിയാതെ

നേരത്തൊരുനേരത്തിനു ചാരത്തമരുന്നവരെ

ദൂരത്തകറ്റാനൊരുങ്ങരുതേ

തമ്മിലാരുമേ ചേരാതിരിക്കരുതേ

പിന്നെ ലീലാവിനോദമൊടുങ്ങരുതേ

താ തത്തിന്തക തോം തത്തിന്തക തോം

തോം തത്തിന്തക തോം തിത്താ തിമ്രിത തെയ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Markazhi Manjil