അറിയാ വഴികളിൽ

അറിയാ വഴികളിൽ നിറയാ മനവുമായി

എന്തേ എന്നോടീ മൗനം

ഒഴുകാ കണ്ണീരിൽ തെളിയാ പുഞ്ചിരി

ഇരുളിലുറഞ്ഞോ നിശ്ചലം

 

അരികെ വരുകിലും അകലം പെരുകിയോ

കണ്ണും കണ്ണും ഇടഞ്ഞു വഴുതുന്നോ

തൊടുവാൻ വിരൽ തുമ്പിൽ

കലമ്പലോ വിതുമ്പലോ

 

അടയും മിഴികളിൽ ഉടയും കനവുകൾ

തുള്ളി തുള്ളി പിടയും തുളുമ്പലായി

ഒടുവിൽ തടം തള്ളി

ഒടുങ്ങുമോ അടങ്ങുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ariya Vazhikalil