കാണാകൊമ്പിൽ പൂവിൽ തങ്ങും

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ
നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ
അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത്
എന്നും വന്നിട്ടെന്തേ മാനം നോക്കിച്ചൂളം കുത്തീ നീ
ഈണം മൂളി നീ….

ഓരോ മുള്ളും പൂവായ് മാറ്റും മായാവി
ചായം പൂശി കാലം നമ്മെ കണ്ടാലറിയാതെ
ഓരോ മുള്ളും പൂവായ് മാറ്റും മായാവി
ചായം പൂശി കാലം നമ്മേ കണ്ടാലറിയാതെ
ഓടി വരും പൊടി മഴയിൽ തൂവുകയായ് പുതു ഗന്ധം
ഓർത്തിടാതെ ചാരെ വന്നു പൂക്കാലം
കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ
നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ

വാനിൻ കോണിൽ നീന്തിമറഞ്ഞൊരു പൊന്നോടം
രാവിൽ വന്നു പൊൽകതിർ തൂകിയ കന്നിനിലാവായി
വാനിൻ കോണിൽ നീന്തിമറഞ്ഞൊരു പൊന്നോടം
രാവിൽ വന്നു പൊൽകതിർ തൂകിയ കന്നിനിലാവായി
കാലടികൾ താളമിടും വേദികയായ് മനസ്സാകെ
ഓർമ്മ പോലെ നീരണിഞ്ഞു മന്ദാരം

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ
നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ
അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത്
എന്നും വന്നിട്ടെന്തേ മാനം നോക്കിച്ചൂളം കുത്തീ നീ
ഈണം മൂളി നീ….

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanakombil

Additional Info

Year: 
2011