ഹിമകണമണിയുമീ മലരിതൾ

ഹിമകണമണിയുമീ  മലരിതൾ തഴുകുമൊരിളവെയിൽ വിരലുകളേ
അലകളിലിളകിയുമിലകളിലിടറിയുമീവഴിയേ
കനികളിൽ നിറയുമീ മധുരസ കണികകൾ നുകരുക കുരുവികളേ
വരിക പുൽത്തുമ്പിലരിയനീർത്തുള്ളിയെഴുതിയ കവിതയിലെ, വരിപോൽ..

ഈ…. മാനം കാണേ രൂപം മാറി മേലേ…
കാ…..ർ മേഘക്കീറിൽ വർണ്ണം വാരിത്തൂകി
നീ….രോളം മെല്ലെക്കാലിൽ തൊട്ടു താഴേ…
ആ…. താളച്ചേലിൽ  നീന്തീ തൂവൽ പോലെ
പോയ്മറഞ്ഞൊരാ സന്ധ്യകൾ തൻ കദനം വിഫലം
വിരസജന്മത്തിലസുലഭാനന്ത നിമിഷവുമിനിയുണരാൻ, പോരൂ…

താ…..ർ കണ്ണും പൂട്ടിക്കാലം കാത്തൂ പീലി
ഈ….. നീലാകാശം കാണാതേതൊ താളിൽ
പാ……ഴ് മണ്ണിൻ തേടിത്തേടിപ്പോകും വേരിൽ
പൂ….. ക്കാലം തീർക്കും മായാ മന്ത്രം ചേർക്കൂ
ആരുമോർത്തിടാതെ ഇരുളിൽ തെളിയും തിരികൾ
ഒരു നിലാവിന്റെയരുമയായ് നീളുമിതളുകളിനി തഴുകാം, പോരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
himaganamaniyumi malarithal

Additional Info

Year: 
2011

അനുബന്ധവർത്തമാനം