കരയാൻ വേണ്ടിയാണോ ഒന്നായ് തീർന്നത്

കരയാൻ വേണ്ടിയാണോ ഒന്നായ് തീർന്നത്
പിരിയാണോ നമ്മൾ തമ്മിൽ ചേർന്നത്
വിരഹം നമ്മളിൽ നിറയുന്നല്ലോ
സ്നേഹിച്ചൊട്ടുമേ കൊതിതീർന്നില്ലല്ലോ
അരികേ നീ ഇല്ലെങ്കിൽ
ജന്മത്തിൽ എന്തർത്ഥം

കരയാൻ വേണ്ടിയാണോ ഒന്നായ് തീർന്നത്
പിരിയാണോ നമ്മൾ തമ്മിൽ ചേർന്നത്

കരിമുകിൽ മേലെ അഴകല നെയ്യും
മഴവിൽക്കൊടിപോലെ..
ഒരുഞൊടി മിന്നും മറുഞൊടി മായും
മണ്ണിലെ അനുരാഗം
പുതുമഴ പെയ്താൽ അന്നു കുരുക്കും
തകരക്കൊടി പോലെ
വേരുപിടിക്കും മുൻപേ കരിയും
പാഴ്ച്ചെടി അനുരാഗം
ആരോമലേ.. ആരോമലേ..
ആരാരീ അനുരാഗത്തെ
വാനോളം വാഴ്ത്തി
സ്വപ്നം  കണ്ടാൽ ദുഖം മാത്രം
സ്നേഹിച്ചാലോ നഷ്ടം മാത്രം

കരയാൻ വേണ്ടിയാണോ ഒന്നായ് തീർന്നത്
പിരിയാണോ നമ്മൾ തമ്മിൽ ചേർന്നത്

ഇനിയൊരു ജന്മം ഇവിടെയെടുത്താൽ
വരുമോ തുണയായ്
കഥയിതിലെന്നും വേർപ്പെടൽ തന്നെ
വരുമോ വിധിയായ്
ഒക്കെ മറക്കാം എന്നൊരു വാക്കിൽ
പ്രണയം തീർന്നാലും
ഓർമ്മകളെത്തും കനലു വിതക്കും
എന്നും പതിവായ്
ഏകായിയായ് ഈ വീഥിയിൽ
ഇനിയും കാതോർക്കും ഞാൻ
കാലൊച്ച കേൾക്കാൻ
നേരം മങ്ങും നേരത്തോളം
ശ്വാസം തീരും കാലത്തോളം

കരയാൻ വേണ്ടിയാണോ ഒന്നായ് തീർന്നത്
പിരിയാണോ നമ്മൾ തമ്മിൽ ചേർന്നത്
വിരഹം നമ്മളിൽ നിറയുന്നല്ലോ
സ്നേഹിച്ചൊട്ടുമേ കൊതിതീർന്നില്ലല്ലോ
അരികേ നീ ഇല്ലെങ്കിൽ
ജന്മത്തിൽ എന്തർത്ഥം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karayaan vendiyaano

Additional Info

Year: 
2011