സുന്ദർ സി ബാബു
sundar c babu
മലയാളം, തമിഴ്, തെലുങ്കു സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന സുന്ദർ സി ബാബു, പ്രശസ്തനായ വീണവിദ്വാൻ ഡോക്ടർ ചിറ്റി ബാബുവിന്റെയും സുദക്ഷിണാ ദേവിയുടെയും മകനാണ്. 2006 ഇൽ 'ചാക്കോ രണ്ടാമൻ' എന്ന മലയാളസിനിമക്കു വേണ്ടി, അച്ഛന്റെ ശിക്ഷണത്തിൽ സംഗീത സംവിധാനം ചെയ്ത സുന്ദറിനെ പ്രശസ്തനാക്കിയത്, അതേ വർഷം റിലീസായ 'ചിത്തിരം പേശുതടി' എന്ന തമിഴ് സിനിമയിലെ പാട്ടുകളാണ്.