ഓലക്കിളി കുഴലൂതി
ഓലക്കിളി കുഴലൂതി ഓർമ്മക്കൊരു കുളിരായി
ഓടിവന്നു മുന്നിൽ നീ എൻ പ്രിയനായി
പാല്മഞ്ഞിൻ കുടിലോരം പണ്ടങ്ങനെ ഒരുകാലം
കണ്ടുമുട്ടി നമ്മൾ എന്നും പതിവായി
താരമുല്ല പൂക്കും കാട്ടിൽ നമ്മളൊന്നു പൊയില്ലെ
താഴെയുള്ള പീലികാവിൽ മാലയിട്ടു നിന്നില്ലെ
മാറിയന്നു നമ്മൾ കണ്ണനും ഓമന രാധയുമായ്
ഓലക്കിളി കുഴലൂതി ഓർമ്മക്കൊരു കുളിരായി
ഓടിവന്നു മുന്നിൽ നീ എൻ പ്രിയനായി
പാല്മഞ്ഞിൻ കുടിലോരം പണ്ടങ്ങനെ ഒരുകാലം
കണ്ടുമുട്ടി നമ്മൾ എന്നും പതിവായി
ഇടവഴിയരികിൽ കടവുകളിൽ വയലിലുമാകെ
രഹസ്യമായ് പരന്നുവൊ ഈ പ്രേമം
കളമൊഴികളുമായ് ഇതുവഴിയെ ഒഴുകിയ തെന്നൽ
പരസ്യമായ് മൊഴിഞ്ഞതൊ ഈ മോഹം
പറഞ്ഞതും നേരല്ലേ അറിഞ്ഞതും നേരല്ലേ
ഒരിക്കലെൻ ചാരത്ത് ഒരുങ്ങി നീ നിൾക്കില്ലേ
ആ നല്ല നിമിഷം കാത്തുകഴിയും രാഗവതിയല്ലേ നീ
ഓലക്കിളി കുഴലൂതി ഓർമ്മക്കൊരു കുളിരായി
ഓടിവന്നു മുന്നിൽ നീ എൻ സഖിയായി
കരളിതളുകളിൽ കനകനിലാവെഴുതിയതെന്തേ
നിനക്കു ഞാൻ എനിക്കു നീ എന്നല്ലേ
ഒരുപുഴയൊഴുകി വഴിപിരിയും കഥയതു പോലെ
ഒരിക്കലും പിരിഞ്ഞുനീ പോവല്ലെ
കൊരുത്തു നീ തന്നില്ലേ മണിക്കിനാ മുത്താരം
തിരിച്ചു നീ തന്നില്ലേ നറും നിലാ പൂക്കാലം
പാഴ്തണ്ടുകളിലും പാട്ടുചൊരിയും ഗോപവധുവല്ലേ ഞാൻ
ഓലക്കിളി കുഴലൂതി ഓർമ്മക്കൊരു കുളിരായി
ഓടിവന്നു മുന്നിൽ നീ എൻ പ്രിയനായി
പാല്മഞ്ഞിൻ കുടിലോരം പണ്ടങ്ങനെ ഒരുകാലം
കണ്ടുമുട്ടി നമ്മൾ എന്നും പതിവായി