അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട്

(M) ഉം ഉം ഉം ഉം ഉം ഉം ഓ ഒ ഓ
അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
വരവായി ഒരു പൂക്കാലം നിറയുന്നു ഈ മിഴിയോരം
വരൂ സുധാമയീ
(F) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
ഒരു ചന്ദന പ്രാവ്

(M) കളഭമുല്ല പൂത്തുലഞ്ഞു കവിത പെയ്തു വിണ്ണില്‍
(F) വഴി പിരിഞ്ഞ മൌനമേ നീ മൊഴി മറന്നു മുന്നില്‍
(M) വിളിക്കുന്നു ദൂരെ.... വിരഹമൂറും ഏതോ ഗാനം
വിളക്കൊന്നു താഴ്ത്തൂ മെല്ലെ
(F) നിനക്കെന്നെ നല്‍കുവാനീ നിമിഷം മതിയാമോ
(M) നിറഞ്ഞൊന്നു പുല്കുവാനീ നിശയും മതിയാമോ
(F) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
ഒരു ചന്ദന പ്രാവ്
(F) മകര മഞ്ഞു പന്തലിട്ടു മനസറിഞ്ഞ നാളില്‍
(M) മദന ചന്ദ്ര ലേഖയായ് നീ അലിയുമെന്റെ മാറില്‍
(F) തളിര്‍ക്കുന്നു താനേ തരളമേതു രാഗോന്മാദം
മണിപ്രാവ് കുറുകും നാദം
(M) നിനക്കെന്നെ മൂടുവാനീ പുളകം മതിയാമോ
(F) തനിച്ചൊന്നു പാടുവാനീ മധുരം മതിയാമോ

(M) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
(F) വരവായി ഒരു പൂക്കാലം...... നിറയുന്നു ഈ മിഴിയോരം
(M) വരൂ സുധാമയീ
(M) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
(F) കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
(M&F) ഒരു ചന്ദന പ്രാവ് ,ഒരു ചന്ദന പ്രാവ് .......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ammanam chemmanam athil ambilikkood

Additional Info