ഹേ കൃഷ്ണാ

 

ഹേ കൃഷ്ണാ ഗോപീകൃഷ്ണാ യദുമുരളീ ഗായകാ
ഹേ കൃഷ്ണാ മധുരാനാഥാ പ്രജ യുവതീവല്ലഭാ
ഞാനീ നടയില്‍ ഉരുകുമ്പോഴും
ചിരി തൂകി നില്പതെന്തു നീ കണ്ണാ
(ഹേ കൃഷ്ണാ.....)

മിഴിനീരു ചാലിച്ച ഹരിചന്ദനം
ദുരിതങ്ങളിതളാര്‍ന്ന തുളസീവനം
പരിതാപ കര്‍പ്പൂര ദീപാരതി
പരിപൂര്‍ണ്ണ സങ്കല്പ മന്ത്രാഹുതി
എന്റെ ജന്മമൊരു നൈവേദ്യമായില്ലയോ
രാഗസാന്ദ്രമെന്‍ ഹൃദയസന്ധ്യകള്‍ നീയറിഞ്ഞതല്ലോ
പ്രണയതീരമെവിടെ
നിന്‍ പ്രിയവസന്തമെവിടെ
കണ്ണാ ഇനിയുമെന്റെ സങ്കടങ്ങള്‍ കേള്‍ക്കില്ലേ
(ഹേ കൃഷ്ണാ....)

വിരഹാര്‍ദ്ര രാധാവിലാപങ്ങള്‍ നീ
വനരോദനംപോല്‍ രസിച്ചില്ലയോ
പകല്‍‌പോലെയറിയുന്ന സത്യങ്ങളെ
പകല്‍‌പോലുമറിയാതെ മായ്ച്ചില്ലയോ
പാഞ്ചജന്യമൊരു ജലശംഖമായില്ലയോ
കപടനാടകമാടി നീ പരിഹസിച്ചതാരെ
അഭയമെവിടെയെവിടെ
നിന്‍ വിശ്വരൂപമെവിടെ
കണ്ണാ നീയുമിന്നു ഹൃദയശൂന്യ തടശിലയോ
(ഹേ കൃഷ്ണാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey krishna

Additional Info

അനുബന്ധവർത്തമാനം