താം തകിട തെയ്യാരെ

 

താം തകിട തെയ്യാരെ താരപ്പ തകിട തെയ്യാരെ
തെയ്യം തക തെയ്യാരെ തകൃത തകിട തെയ്യാരെ (2)
ഡൻ ഡൻ ഡൻ ഡൗ ഡൗ ഡൗ ഡൗ (2)

ഒരു വര വരച്ചേ  വരയ്ക്കപ്പുറം നിന്നു കളി തക തിത്തൈ
മറു വര വരച്ചേ  വരക്കിപ്പുറം നിന്നു കളി തക തിത്തൈ
മായ മറിമാനേ നീയൊന്നു ചാടിക്കളി മാനേ തക തിത്തൈ
ചാടിക്കളിക്കുന്നേ മാനോടിക്കളിക്കുന്നേ തക തിത്തൈ
ഡൻ ഡൻ ഡൻ ഡൗ ഡൗ ഡൗ ഡൗ (2)
(താം തകിട....)

താന്നാനാ താനാ താനനാനാ തനാധിന
താന്നാനാ താനാ താനനാനാ തനാധിന
താന്നാനാ താനാ താനനാനാ തനാധിന
താന്നാനാ താനാ താനനാനാ തനാധിന

ഒന്നാനാം കുന്നിലെ ഓമനപ്പൂവേ
വെള്ളി വെളങ്ങണ വെള്ളാരം പൂവേ
ആഴക്ക് ചെമ്പക ചേലുള്ള പൂവേ
മൂഴക്ക് ചന്ദന മൊഞ്ചുള്ള പൂവേ
അന്തിപ്പൂ മാനത്തെ ആതിര പൂവേ
ചന്തമെഴുന്നൊരരി മുല്ലപ്പൂവേ
കണ്ണാരം പൊത്തിപ്പൊത്തി
കളി കാണാം പൂവേ
കിന്നാരം ചൊല്ലി ചൊല്ലി
കളിയാടാം പൂവേ
താന്നാനാ താനാ താനനാനാ തനാധിന
താന്നാനാ താനാ താനനാനാ തനാധിന
താന്നാനാ താനാ താനനാനാ തനാധിന
താന്നാനാ താനാ താനനാനാ തനാധിന
(താം തകിട..)

തനധിനധീന ധീന ധീന തനധിനതീന തന്നാനാ
തനധിനധീന ധീന ധീന തനധിനതീന തന്നാനാ
ലേലേലേലുണ്ണീ നംബിന പുകി
ലേലേലേലുണ്ണീ നംബിന (2)

കല്ലെടു പെണ്ണേ കൊഴി എടു പെണ്ണേ(2)
കല്ലെടു പെണ്ണേ കൊഴി എടു പെണ്ണേ
പോകാം പെണ്ണേ കിളിയെറിയാൻ (2)
ഉട്ടാമ്പാളയിൽ കല്ലു പെറുക്കടീ പോവാടി പെണ്ണേ കിളിയെറിയാൻ (2)

ഹേയ് തെറ്റാമ്പാടി ഏഴുവാനം കോട്ടയിൽ ഏഴേഴു തേനാമല
എറുകിലോ പെണ്ണെറുകിലോപെണ്ണെ മേലായ ലോകത്തേറിവേനാ
എറുകിലോ പെണ്ണെറുകിലോപെണ്ണെകീഴായ ലോകത്തേറിവേനാ
ഡൻ ഡൻ ഡൻ ഡൗ ഡൗ ഡൗ ഡൗ (2)
(താം തകിട..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaamtharikida

Additional Info

അനുബന്ധവർത്തമാനം