കവിളിലുള്ള മാരിവില്ലിനു

കവിളിലുള്ള മാരിവില്ലിന് കണ്ടമാനം തുടു തുടുപ്പ്‌
കരളിലുള്ള പൈങ്കിളിക്ക്‌ ചിറകിനുള്ളില്‌ പിട പിടപ്പ്‌ 
(കവിളിലുള്ള ..)

മോഹമാകും മയ്യെഴുതിയ കണ്ണിലെന്തൊരു കറുകറുപ്പ്
സ്നേഹമാകും പൂവനത്തില് പുഷ്പമാല പുളപുളപ്പ്‌ 
(കവിളിലുള്ള ..)

എതു പൂത്ത ചെമ്പകത്തിൽ ചേക്കിടുന്നു നീ കുയിലേ
എതു നീല മുകിലു കൊണ്ടു പീലി നീർത്തി നീ മയിലേ 
(കവിളിലുള്ള ..)

അന്തിവാനിൽ പള്ളിയിങ്കല് ചന്ദനക്കുടം എത്തുംനേരം 
എന്തിനാണ്‌ മുല്ലവള്ളിക്കുടിലിലൊരു കാത്തിരിപ്പ്‌ 
(കവിളിലുള്ള ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavililulla marivillinu