കണ്ടാറക്കട്ടുമ്മേല്‍
കണ്ടാറക്കട്ടുമ്മേല്‍ വെണ്ടാരലാശാവേ
തന്നതിലുണ്ടാനെ ഒരുത്തി
കണ്ണിലുദിച്ച കമര്‍ പോല്‍ മുഖം കത്തി
ലെങ്കി മറിന്താനേ - ലെങ്കി മറിന്താനേ
വണ്ടിറകൊത്തെ കറുപ്പ് മുടിക്കെട്ടും
വില്ലിള കൊല്പ്പാനെ തിലകം
വാര്‍ച്ചാ മുഖം മൂക്കും പോര്‍ പവിഴച്ചുണ്ടും
കാറക്കഴുത്താണേ - കാറക്കഴുത്താണേ
കിണ്ടി കിലാശം ഇരിപ്പൂ നല്‍ ചെപ്പുമാ
തിപ്പോയുറപ്പാണേ നല്‍ കുഞ്ഞി-
ക്കിണ്ണമോ കണ്ണാടി കട്ടി മഷിയിട്ട
വട്ട മുലയാണേ - വട്ട മുലയാണേ
കടകി മണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജ മുത്തേ മധുരത്തേന്‍
ഹുസനുള്‍ ജമാലാ - അവളുടെ
തരമഹദൊക്കെ മറന്നീടും
എനതുടെ ഹാലാല്‍
തടുകവഹതായുടയോനെ
ഒടുവിലൊരിക്കല്‍ അവളില്‍ എന്‍
മഹതൊരുമിക്കാന്‍ വിധിയെങ്കില്‍
അമയണി പാര്‍ത്തോ - ഒരുവരും
കനിയവളൊപ്പം അണയാമല്‍
കരുതി നീ കാത്തോ
മടവിയിവള്‍ക്കുള്‍ കിടത്തവും
വടിവ് നളര്‍ത്തീട്ടെനൈ മാനം
മദനമദിച്ചിതടക്കിത്താ
എനൈ റഹ്മാനെ - കരുതിയ
മധുരക മുത്തോടടുപ്പിക്കീ
തിരുസുബഹാനെ
കടകി മണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജ മുത്തേ മധുരത്തേന്‍
ഹുസനുള്‍ ജമാലാ - അവളുടെ
തരമഹദൊക്കെ മറന്നീടും
എനതുടെ ഹാലാല്‍