ഒയ്യെ എനിക്കുണ്ട്

ഒയ്യെ എനിക്കുണ്ട് പയ്യല് തീറായത്തില്‍ 
ഒത്തൊരുമിച്ചു കളിച്ചും കൊണ്ട് - ഒരുവന്‍ 
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ 

വയ്യവന്‍ നാമത്തെ മോയ്യും സൈനുത്തുജാര്‍ 
ആമെയിന്‍ നാമം നഹിമാത്തെന്നും - ഞങ്ങള്‍-
ക്കാശയും വന്‍ വിശുവാസം തന്നില്‍ 
ആശയും വന്‍ വിശുവാസം തന്നില്‍ 

അരശന്നെക്കാഹെന്നെ പിരിശത്താല്‍ ചെയ്‌വാനും 
ആടും ദിനം വീട്ടില്‍ കൂടുവാനും - ദിവസം 
ആശയില്‍ നിശ്ചയിച്ചോശ വീശി 
ആശയില്‍ നിശ്ചയിച്ചോശ വീശി 

ദൊരയും അന്നാളെത്തി പെരിയെ തമാശയും 
ഒട്ടല്ലാ സംകൃതം മുട്ടും മേളം - പലതും 
ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം 
ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oyye enikkund

Additional Info

Year: 
1970

അനുബന്ധവർത്തമാനം