ഇടയ്ക്കൊന്നു ചിരിച്ചും

ഇടയ്ക്കൊന്നു ചിരിച്ചും 
ഇടയ്ക്കൊന്നു കരഞ്ഞും
ഇടവപ്പാതിയുമോടിയെത്തി
തുടങ്ങീ കണ്ണുകള്‍ പേമാരി
മടങ്ങിയിട്ടില്ലല്ലോ മണിമാരന്‍
(ഇടയ്ക്കൊന്നു..)

ആശതന്‍ വയലില്‍ കാത്തുവളര്‍ത്തിയോ-
രാനക്കൊടന്‍ നെല്ലു മറഞ്ഞുവല്ലോ
കരളിന്റെ കയങ്ങള്‍ കരകവിഞ്ഞൊഴുകുന്ന
കണ്ണീരില്‍ മുങ്ങി മറഞ്ഞുവല്ലോ
(ഇടയ്ക്കൊന്നു..)

മനുഷ്യനായ് ജനിപ്പിച്ചു മോഹിക്കാന്‍ പഠിപ്പിച്ചു
മധുരിക്കുമാശ കാട്ടി കൊതിപ്പിച്ചു
മനസ്സിന്റെ ശോകങ്ങള്‍ മറക്കുവാന്‍ കൂടിയൊന്നു
പഠിപ്പിച്ചതില്ലല്ലോ പടച്ചവനേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
idaikkonnu chirichum

Additional Info

അനുബന്ധവർത്തമാനം