ചാമ്പക്കം ചോലയിൽ

ചാമ്പക്കം ചോലയില്‍ ചന്ദനപൂഞ്ചോലയില്‍
ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി-
ഒരുത്തന്‍ ചങ്ങാടം കെട്ടി
(ചാമ്പക്കം..‍)

ആറ്റുവക്കില്‍ കന്നിവെയില്‍ കസവുനെയ്യും നേരം
കാട്ടുകിളിപ്പെണ്ണിനൊരു കവിത തോന്നിയ നേരം
പച്ചവെള്ളം ചോദിച്ചെന്റെ കൊച്ചുവീട്ടില്‍ വന്നു
ഉച്ചമരത്തണലിലവന്‍ കെസ്സു മൂളി നിന്നു
(ചാമ്പക്കം..)

നോമ്പിറക്കാന്‍ കദളിവാഴക്കൂമ്പു തേടി
തേന്‍ പുരട്ടിയ ചിരിയുമായി തൊടിയിലവന്‍ നിന്നു
കൂട്ടിലിട്ട മൈനയോടു നാട്ടുകാര്യം ചൊല്ലി
കേട്ടു നില്‍ക്കുമെന്നെ സ്നേഹക്കടലിലവന്‍ തള്ളീ-
കടലിലവന്‍ തള്ളീ
ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി -
ഒരുത്തന്‍ ചങ്ങാടം കെട്ടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chambakkam cholayil

Additional Info

അനുബന്ധവർത്തമാനം