പ്രണതോസ്മി ഗുരുവായുപുരേശം - F

പ്രണതോസ്മി ഗുരുവായുപുരേശം
പ്രതിദിനമനു ചേതസ്മര ഹരിപാദം (2)
പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ
സ്വരഭാജനം കരുണാനിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]

വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം
ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
ചലനങ്ങള്‍ രസ രാസലീലാലയം
മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം
കൃഷ്ണം മുരളീലോലം ഗോപീവിലോലം
മനസാസ്മരാമി

ഗാമഗാരി സരിഗാ മാധമാമ ഗമഗ
സാസാ നിരിനിധമമഗമമധനിരി ഗാമരിരിസ
ഗമപമഗരിസനിധമമാഗ
ഗമരിരി സസാനി നിരിധ നിരിമ ധനിരി
ഗമ രിമഗമധ നി മ ധരിനിഗരിസാ ഗാമമ രിമഗ [പ്രണതോസ്മി]

ജന്മാന്ധകാരത്തിലരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം
മമ മാറിലണിയാന്‍ ഗതിയാകണം
കൃഷ്ണം മായാബാലം ലീലാവിനോദം
ശിരസ്സാ നമാമി

ഗാമഗാരി സരിഗാ മാധമാമ ഗമഗ
സാസാ നിരിനിധമമഗമമധനിരി ഗാമരിരിസ
ഗമപമഗരിസനിധമമാഗ
ഗമരിരി സസാനി നിരിധ നിരിമ ധനിരി
ഗമ രിമഗമധ നി മ ധരിനിഗരിസാ ഗാമമ രിമഗ [പ്രണതോസ്മി]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranathosmi - F

Additional Info