രാവില്‍ വീണാ നാദം പോലെ
ആ......
രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലേ
ഇളകുന്നു കുളിരോളം പ്രണയ
(രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ)
ചന്ദന നൌകയില്‍ സര്പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്ണ്ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ... സ്മൃതിലയ മധുരിമ തഴുകിയ പ്രണയ
(രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ)
ആവണി മാസമായ് കായല്‍ തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്തുപോല്‍ കുന്നിന്‍ ചരുവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ഏന്തുമീ ആല്‍മരച്ചോട്ടിലോടി വാ
ഓണവില്ലിന്റെ ഈണമായ്ഹൃദയ സന്ദേശമോതി വാ
അഴകായ്...പുക്കില ഞൊറിയുമൊരോര്മ്മയില്‍ അമൃത
(രാവില്‍ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Raavil veenaa naadam pole
Additional Info
Year:
1995
ഗാനശാഖ: