ഭാമിനീ ഭാമിനീ
Music:
Lyricist:
Singer:
Raaga:
Film/album:
ഭാമിനീ.. ഭാമിനീ...
പ്രപഞ്ചശില്‍പ്പിയുടെ വെറുമൊരു
പഞ്ചലോഹ പ്രതിമയല്ല നീ
മനുഷ്യനും ദൈവവും സൗന്ദര്യം നല്‍കിയ
മായാരൂപിണി നീ
(ഭാമിനീ...)
സുവര്‍ണ്ണഭാവന നെയ്തൊരു പൂന്തുകില്‍
കവികള്‍ നിന്നെയുടുപ്പിച്ചു
നിന്റെ വിഗ്രഹം ചിത്രകാരന്മാര്‍
നിരവധി വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞുവച്ചു
ഒരു പകുതി സ്വപ്നം നീ
ഒരു പകുതി സത്യം നീ
ആ...
(ഭാമിനീ..)
സമുദ്രകന്യക രത്നങ്ങള്‍ ചൂടിച്ചു
ഖനികള്‍ പൊന്നില്‍ കുളിപ്പിച്ചു
നിന്റെ യൗവ്വനം നിത്യകാമുകര്‍
നീശീഥപുഷ്പങ്ങളാല്‍ അലങ്കരിച്ചു
ഒരു പകുതി സ്വപ്നം നീ
ഒരു പകുതി സത്യം നീ
ആ...
(ഭാമിനീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Bhamini bhamini
Additional Info
ഗാനശാഖ: