ശുക്രാചാര്യരുടെ സുരഭീവനത്തിൽ

ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു
സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍
ചമ്രം പടിഞ്ഞവനിരുന്നു - മുഖം
ചന്ദ്രബിംബം പോലിരുന്നു
ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു

ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും
ആ യുവയോഗിതന്‍ സൌന്ദര്യം
ആ....
ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും
ആ യുവയോഗിതന്‍ സൌന്ദര്യം
ആസ്വദിച്ചൂ - നോക്കി ആസ്വദിച്ചൂ
ആശ്രമകന്യക ദേവയാനി
അന്നൊരു പുഷ്പശരമുണ്ടായി
പുഷ്പശരമുണ്ടായി
ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു

രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു
രാജീവലോചനങ്ങള്‍
രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ
പൂമെയ്യിലോടി നടന്നൂ
ആയിരമാശ്ലേഷലതകളായ് പൂക്കും
ആ വനദേവതയും കാമുകനും
ദാഹമായി - കണ്ടാല് മോഹമായി
ആശ്രമം സ്വപ്നസങ്കേതമായി
അന്നൊരു പ്രേമകഥയുണ്ടായി
പ്രേമകഥയുണ്ടാ‍യി

ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു
സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍
ചമ്രം പടിഞ്ഞവനിരുന്നു - മുഖം
ചന്ദ്രബിംബം പോലിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shukracharyarude

Additional Info

അനുബന്ധവർത്തമാനം