ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

ഹരേ കൃഷ്ണാ - ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
രാമരാമ ഹരേ ഹരേ
രാമരാമരാമരാമ കൃഷ്ണഹരേ
രാമരാമരാമരാമ കൃഷ്ണഹരേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

പീലിത്തിരുമുടി കെട്ടിവെച്ചങ്ങനെ
കോലക്കുഴലെടുത്തൂതിക്കൊണ്ടങ്ങനെ
സ്വര്‍ണ്ണനാളങ്ങളാല്‍ തിരുനാമം ചൊല്ലുമീ
സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ
വിളിക്കുമ്പോള്‍ - ഞാന്‍ വിളിക്കുമ്പോള്‍
വിളികേട്ടോടി വരൂ
തൊഴുകൈക്കുടന്നയില്‍ ഞാന്‍ നീട്ടി നില്‍ക്കുമീ
തുളസിക്കതിരുകള്‍ സ്വീകരിക്കൂ - സ്വീകരിക്കൂ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

ഗോപികമാരുടെ മുഖശ്രീ ചന്ദനം
പൂമെയ്യിലടിമുടി പൂശിക്കൊണ്ടങ്ങനെ
പല്ലവാധരങ്ങളാലഷ്ടപദി പാടുമീ
വള്ളീക്കുടിലിന്നരികിലൂടങ്ങനെ
കൊതിക്കുമ്പോള്‍ ഞാന്‍ കൊതിക്കുമ്പോള്‍
കനകത്തേരില്‍ വരൂ
കരവല്ലികള്‍ കൊണ്ടു ഞാന്‍ ചാര്‍ത്തിക്കുമീ
കമലപ്പൂമാലയണിഞ്ഞു നില്‍കൂ - അണിഞ്ഞു നില്‍ക്കൂ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hare krishna

Additional Info

അനുബന്ധവർത്തമാനം