ഓട്ടുവളയെടുക്കാൻ ഞാൻ മറന്നു

ആ.....
ഓട്ടുവളയെടുക്കാന് മറന്നൂ
ഞാന്‍ മറന്നൂ - ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
ഞാന്‍ മറന്നൂ - ഞാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ-
ടന്ത്യ യാത്ര പറയാന്‍
മറന്നു - മറന്നു - ഞാന്‍ മറന്നൂ
(ഓട്ടുവള...)

എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍
പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ - കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ
ആഹാ......
(ഓട്ടുവള...)

എന്തൊരു മയക്കമായിരുന്നു ഞാന്‍
എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൗവ്വനം
ആരെനിക്കിന്നു തിരിച്ചു നല്‍കും
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ - പണ്ടു
ചൂടിയിട്ട നിര്‍മ്മാല്യപുഷ്പങ്ങളേ ഓര്‍മ്മയില്ലേ
ആഹാ...
(ഓട്ടുവള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ottuvalayedukkaan

Additional Info

അനുബന്ധവർത്തമാനം