ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം

ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം
അവിടത്തെ കൃഷ്ണനു രത്നകിരീടം
ആലുവാപ്പുഴയ്ക്കിക്കരെ കല്ലമ്പലം - ഒരു
കല്ലമ്പലം
അവിടത്തെ കൃഷ്ണനു പുഷ്പകിരീടം
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം

അക്കരെ കണ്ണനു മാസത്തിൽ രണ്ടു നാൾ
സ്വർഗ്ഗവാതിലേകാദശി
ഇക്കരക്കണ്ണനു മാസത്തിൽ മുപ്പതും
ദുഃഖവാതിലേകാദശി
ദൈവങ്ങൾക്കിടയിലും ജന്മികൾ - ഇന്നു
പാവങ്ങൾക്കിടയിലും ദൈവങ്ങൾ
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം
അവിടത്തെ കൃഷ്ണനു രത്നകിരീടം
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം

അക്കരെ കൃഷ്ണനോരായിരം ഗോപികൾ
നൃത്തമാടാനുദ്യാനങ്ങൾ
ഇക്കരെ കൃഷ്ണനു ചന്ദനം ചാർത്തുവാൻ
എല്ലു പോലൊരെമ്പ്രാന്തിരി
ദൈവങ്ങൾക്കിടയിലും ജന്മികൾ - ഇന്നു
പാവങ്ങൾക്കിടയിലും ദൈവങ്ങൾ

ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം
അവിടത്തെ കൃഷ്ണനു രത്നകിരീടം
ആലുവാപ്പുഴയ്ക്കിക്കരെ കല്ലമ്പലം - ഒരു
കല്ലമ്പലം
അവിടത്തെ കൃഷ്ണനു പുഷ്പകിരീടം
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം
ഒരു പൊന്നമ്പലം - ഒരു പൊന്നമ്പലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aluvappuzhaikkakkare

Additional Info

അനുബന്ധവർത്തമാനം