അയ്യയ്യാ മെയ്യോരം

അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം
എന്റെ മാറത്ത് നല്ല മാതളച്ചുണ്ടത്തും
മഞ്ഞണിപ്പൂക്കൾ പൂക്കണ നേരത്ത്
കന്നിവിരൽത്തുമ്പു കൊണ്ടഴിഞ്ഞു-
ലഞ്ഞൊരാടയിൽ
കുളിരൊളിത്തെന്നൽ പോലെ മുത്താമുത്തം കൊണ്ടുവാ
അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം

രാപ്പൂവും ഇളംകാറ്റും തമ്മിൽ 
മുഖം ചേർത്ത് മുത്തമിട്ടുവോ
വാർത്തിങ്കൾ മുകിൽ പെണ്ണിൻ
മാറിൽ നഖംകൊണ്ട് നുള്ളി നോക്കിയോ
കണ്ണോരത്തും കവിളോരത്തും
കാണാച്ചെപ്പിൻ കുളിർപെയ്യുമ്പോൾ
ഈ ഞാനാകും മഞ്ഞുരുകുന്നൂ
അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം

മാമ്പൂവും മലർവണ്ടും 
പൂന്തേൻ മലർത്തുള്ളി പങ്കുവെച്ചുവോ
രാത്തെന്നൽ കിളിപ്പെണ്ണിൻ കാതിൽ 
സ്വരം കൊണ്ടു മാരി ചെയ്തുവോ
എൻ മാറത്തും മിഴിയോരത്തും
കാണാമുത്തിൻ അഴകോരത്തും
ഇനി നീയാകും തീയെരിയുന്നൂ

അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം
എന്റെ മാറത്ത് നല്ല മാതളച്ചുണ്ടത്തും
മഞ്ഞണിപ്പൂക്കൾ പൂക്കണ നേരത്ത്
കന്നിവിരൽത്തുമ്പു കൊണ്ടഴിഞ്ഞു-
ലഞ്ഞൊരാടയിൽ
കുളിരൊളിത്തെന്നൽ പോലെ മുത്താമുത്തം കൊണ്ടുവാ
അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyayya meyyoram

Additional Info

Year: 
1998

അനുബന്ധവർത്തമാനം