സ്വർണ്ണമാൻ കിടാവേ
സ്വർണ്ണമാൻ കിടാവേ നീ വരുമോ
വർണ്ണനൂപുരങ്ങൾ നീ തരുമോ
നറുമണിചാന്തണിയും സന്ധ്യാരാഗം പൂത്തുവോ
പുലർവെയിൽ ചില്ലകളിൽ പാടാൻ
കുയിൽ പാടിയോ
തരിവള കൈകൾ കൊണ്ട് താളംകൊട്ടി
താരാട്ടാൻ വരുമോ
സ്വർണ്ണമാൻ കിടാവേ നീ വരുമോ
വർണ്ണനൂപുരങ്ങൾ നീ തരുമോ
പൊന്നമ്പിളി കുമ്പിൾ മെന-
ഞ്ഞിന്നലെ സന്ധ്യയിൽ
മഞ്ഞിൽ നനഞ്ഞെന്നെ തിരഞ്ഞീ
വഴി വന്നുവോ
പൊന്നാമ്പലും കുഞ്ഞൂയലും ആവണിത്തുമ്പിയും
നിന്നെ കണികണ്ടും കുളിരുണ്ടും നിന്നുവോ
ഒരു കളിവാക്കുമായ് കളിചിരിക്കൂടുമായ്
നിറമണിച്ചെപ്പുമായ് നറുമലർച്ചെണ്ടുമായ്
മനസ്സിലെ മൺവീണയിൽ മായാസ്വപ്നം
നീട്ടാൻ നീ വരുമോ
സ്വർണ്ണമാൻ കിടാവേ നീ വരുമോ
വർണ്ണനൂപുരങ്ങൾ നീ തരുമോ
പൂവാകയിൽ പൂത്തുമ്പികൾ കാവടിയാടിയോ
പൊന്നോളമായ് നിന്നോർമകൾ
പൂങ്കൊടി തേടിയോ
കൺപീലിയിൽ കിന്നാരമായ്
കിക്കിളി കൂട്ടിയോ
വെൺതൂവലിൽ സിന്ദൂരവും
ചായം പൂശിയോ
കുളിർമഴവില്ലുമായ് കളമൊഴിപ്പാട്ടുമായ്
മലരിതൾ തെല്ലുമായ് മണിമുകിൽ
ചില്ലുമായ്
മനസ്സിലെ മൺതോണിയിൽ
കാണാത്തീരം തേടാൻ ഈ വഴി വരുമോ
സ്വർണ്ണമാൻ കിടാവേ നീ വരുമോ
വർണ്ണനൂപുരങ്ങൾ നീ തരുമോ
നറുമണിചാന്തണിയും സന്ധ്യാരാഗം പൂത്തുവോ
പുലർവെയിൽ ചില്ലകളിൽ പാടാൻ
കുയിൽ പാടിയോ
തരിവള കൈകൾ കൊണ്ട് താളംകൊട്ടി
താരാട്ടാൻ വരുമോ
സ്വർണ്ണമാൻ കിടാവേ നീ വരുമോ
വർണ്ണനൂപുരങ്ങൾ നീ തരുമോ