പീലിക്കൊമ്പിൽ കൂട്ടും

പീലിക്കൊമ്പിൽ കൂട്ടും തൂവൽക്കൂട്ടിൽ
മൂളിപ്പാടും മാടപ്രാവേ
സ്നേഹത്തിൻ താളം കൊട്ടും പാട്ടുമായ്
മോഹത്തിൻ വർണ്ണംതേടി പാറുവാൻ
ഇതിലേ വാ
കുഞ്ഞിക്കാറ്റും കന്നിപ്പൂവും
ഒന്നിച്ചൊന്നാകുമീ മാത്രയിൽ
പീലിക്കൊമ്പിൽ കൂട്ടും തൂവൽക്കൂട്ടിൽ
മൂളിപ്പാടും മാടപ്രാവേ

കരയും തിരയും പോലെ
മണ്ണിലെ മണിവെയിലും പോലെ
നമ്മളൊരുമനമോടെ നടന്നു
തമ്മിലൊരു ചിറകോടെ തുഴഞ്ഞു
അലരും തളിരും പോലെ
ആവണിമണിമുകിലും പോലെ
നമ്മളൊരു നിഴൽ പോലെ അലിഞ്ഞു
നമ്മളൊരു ശ്രുതി മീട്ടി നടന്നു
നറുചുണ്ടത്തെ ജപമന്ത്രംപോൽ
ഒരു ശുഭലയമധുമയ സംഗീതമഴയിൽ
പീലിക്കൊമ്പിൽ കൂട്ടും തൂവൽക്കൂട്ടിൽ
മൂളിപ്പാടും മാടപ്രാവേ

പൊഴിയും നിമിഷം പോലെ
പൂവിതൾമിഴിയുണരും പോലെ
നമ്മളൊരു പുഴ തേടിയലഞ്ഞു
തമ്മിലൊരു കര പോലെയലിഞ്ഞു
ഉയിരും പൊരുളും പോലെ
ഉണ്മകൾ സ്വയമുരുകും പോലെ
നമ്മളൊരു നിറദീപമുഴിഞ്ഞു
തമ്മിലൊരു തിരി പോലെയെരിഞ്ഞു
ഒരു സ്വപ്നത്തിൻ ശ്രുതി മീട്ടാമോ
ഇനി ജനിമൃതിയരുളിയ സമ്മോഹജതിയിൽ
പീലിക്കൊമ്പിൽ കൂട്ടും തൂവൽക്കൂട്ടിൽ
മൂളിപ്പാടും മാടപ്രാവേ

പീലിക്കൊമ്പിൽ കൂട്ടും തൂവൽക്കൂട്ടിൽ
മൂളിപ്പാടും മാടപ്രാവേ
സ്നേഹത്തിൻ താളം കൊട്ടും പാട്ടുമായ്
മോഹത്തിൻ വർണ്ണംതേടി പാറുവാൻ
ഇതിലേ വാ
കുഞ്ഞിക്കാറ്റും കന്നിപ്പൂവും
ഒന്നിച്ചൊന്നാകുമീ മാത്രയിൽ
പീലിക്കൊമ്പിൽ കൂട്ടും തൂവൽക്കൂട്ടിൽ
മൂളിപ്പാടും മാടപ്രാവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Peelikkombil koottum

Additional Info

Year: 
1998

അനുബന്ധവർത്തമാനം